Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajiv Gandhi

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​ന്‍റെ അ​ഭി​ഭാ​ഷ​ക എ​ൻ​റോ​ൾ​മെ​ന്‍റെ റ​ദ്ദാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി

ചെ​ന്നൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട എ.​ജി. പേ​ര​റി​വാ​ള​ൻ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​പി പേ​ര​റി​വാ​ള​ന്‍റെ എ​ൻ​റോ​ൾ​മെ​ന്‍റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​രു​തു​ന​ഗ​ർ എം​പി മാ​ണി​ക്കം ടാ​ഗോ​റാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹം ത​മി​ഴ്‌​നാ​ട് ആ​ൻ​ഡ് പു​തു​ച്ചേ​രി ബാ​ർ കൗ​ൺ​സി​ലി​ന് ക​ത്ത​യ​ച്ചു. രാ​ജ്യ​ത്തി​ന്‍റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ ഒ​രാ​ൾ​ക്ക് നി​യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്കം സൃ​ഷ്ടി​ക്കു​മെ​ന്നും, ഇ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

31 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം 2022ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ച്ച​ത്. അ​ടു​ത്തി​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​വ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ ഇ​ത്ത​ര​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, കോ​ട​തി ശി​ക്ഷാ​വി​ധി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ഒ​രാ​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന വാ​ദ​വും ഇ​തി​നോ​ടൊ​പ്പം ഉ​യ​രു​ന്നു​ണ്ട്. ബാ​ർ കൗ​ൺ​സി​ൽ ഈ ​പ​രാ​തി​യി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

Latest News

Corehub Up